മന്ന്യോട്ട് ദേവാലയം പുനപ്രതിഷ്ഠ കളിയാട്ട ഉത്സവം : കാഞ്ഞങ്ങാട് ഫെസ്റ്റ് പ്രചരണ ബ്രോഷര്‍ പ്രകാശനവും ഫാമിലി ടിക്കറ്റ് വിതരണവും നടന്നു
കാഞ്ഞങ്ങാട്: നിരവധി ആചാര അനുഷ്ഠാനങ്ങളാല്‍ സമ്പന്നവും ജനകീയ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര മലബാറിലെ പ്രധാന ദേവസ്ഥാനങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയത്തില്‍ 2027 ജനുവരി 22 മുതല്‍ 28 വരെ നടക്കുന്ന പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ജനുവരി 7 മുതല്‍ 31 വരെ കാസര്‍കോട് ജില്ലയില്‍ ആദ്യമായി നടക്കുന്ന പൂക്കള്‍ കൊണ്ട് ഒരുക്കിയ അത്ഭുതലോകം മിറക്കിള്‍ ഗാര്ഡന് കാഞ്ഞങ്ങാട് ഫെസ്റ്റ് പ്രചരണ ബ്രോഷര്‍ പ്രകാശനവും ഫാമിലി ടിക്കറ്റ് വിതരണവും നടന്നു. കേരള ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച് ദിനേശന് ഐഐഎസ് , പി വി ഗംഗാധരന് കണിയാംകുളത്തിന് നല്കി പ്രകാശനം ചെയ്തു. ഫാമിലി ടിക്കറ്റ് കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലത ബാലകൃഷ്ണന് ബാഷ കലയറക്ക് നല്കി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് പ്രൊഫസര്‍ പി. രഘുനാഥന് അധ്യക്ഷത വഹിച്ചു, സംഘാടകസമിതി മുഖ്യരക്ഷാധികാരി എം രാഘവന്, നഗരസഭ കൗണ്‍സിലര്‍ മാരായ സൗമ്യ സുനില്‍, ഇ കെ .റമീസ്, ബിന്ദു പ്രകാശ്, ദേവസ്ഥാനം പ്രസിഡന്റ് അംബുജാക്ഷന് ആലാമിപള്ളി, സെക്രട്ടറി ചന്ദ്രന് ആലാമിപള്ളി, ആഘോഷ കമ്മിറ്റി ട്രഷറര്‍ ജ്യോതിഷ് കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് വി. സുരേഷ് മോഹന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുനില്‍ മന്ന്യോട്ട് നന്ദിയും പറഞ്ഞു.

