അപകടരഹിതമായ എന്റെ നഗരം’ എന്ന ലക്ഷ്യവുമായി റോഡു സുരക്ഷാ വാരാചരണം തുടങ്ങി
കാഞ്ഞങ്ങാട് : നാടിനെയും നഗരത്തെയും അപകടമില്ലാത്തതാക്കി മാറ്റാന്‍ കാഞ്ഞങ്ങാട് റോട്ടറിക്കൊപ്പം കൈകോര്‍ത്ത് ജില്ലാ പോലീസും മോട്ടോര്‍ വാഹനവകുപ്പും മോട്ടോര്‍ തൊഴിലാളി യൂണിയനുകളും. ‘അപകടരഹിതമായ എന്റെ നഗരം’ എന്ന ലക്ഷ്യവുമായി റോഡു സുരക്ഷാ വാരാചരണം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.വി.മോഹന്‍ദാസ് മേനോന്‍ ഉദ്ഘാടനം ചെയ്തു. റോഡു സുരക്ഷാ ബോധവത്കരണവുമായി ജില്ല മുഴുവന്‍ പര്യടനം നടത്തുന്ന എല്‍.ഇ.ഡി. സ്‌ക്രീന്‍ വഹിച്ചുള്ള വാഹനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി.അനില്‍കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് അഡ്വ. എ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് എം.വി.ഐ പി.വി. രതീഷ് സുരക്ഷാ ബോധവത്കരണം നടത്തി. റോട്ടറി ഡിസ്ട്രിക്ട് ജനറല്‍ സെക്രട്ടറി പി.വി.സുജിത്ത്കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി എം. അരുണ്‍, ട്രഷറര്‍ പി.ഇ. ഷാജിത്ത്, ഡിസ്ട്രിക്ട് കോഡിനേറ്റര്‍ എം.ടി.ദിനേശ്, ഡെപ്യൂട്ടി കോഡിനേറ്റര്‍മാരായ ബി.യതീശ് പ്രഭു, സി. സുനില്‍കുമാര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍മാരായ കെ. സത്യനാഥ് ഷേണായ്, എന്‍. ലക്ഷ്മീനാരായണ്‍ പ്രഭു, റോട്ടറി ഡിസ്ട്രിക്ട് ഭാരവാഹികളായ എം.വിനോദ്, എം. കെ.വിനോദ്കുമാര്‍, എം.എസ്. പ്രദീപ്, ഡോ.കെ.യു രാഘവേന്ദ്ര പ്രസാദ്, ഗവര്‍ണര്‍ പ്രതിനിധി കെ.കെ.സെവിച്ചന്‍, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ കുഞ്ഞിരാമന്‍, സി.എച്ച്.കുഞ്ഞമ്പു, പി.വി.ബാലകൃഷ്ണന്‍, എ.വി.മോഹനന്‍, ജാഫര്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്കു വേണ്ടി എച്ച്.ജി. ഗുരുപ്രസാദ്, ബി.സുധീര്‍കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

