local news

കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം സമാപിച്ചു

പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം നടന്നു.
വിശേഷാല്‍ പൂജകളും, അരങ്ങില്‍ അടിയന്തിരവും പൂര്‍ത്തിയാക്കി പ്രസാദ വിതരണത്തോടെ സമാപിച്ചു .
ക്ഷേത്ര പ്രവാസി കൂട്ടായ്മ (കെടികെ)യുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. തുടര്‍ന്ന് നടന്ന യോഗം പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വേണുരാജ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ അമ്പു ഞെക്ലി അധ്യക്ഷത വഹിച്ചു. ക്ഷേത്ര ആചാര സ്ഥാനീകരായ അരവിന്ദന്‍ വല്യച്ചന്‍, മുരളി കോമരം, ഗോപാലന്‍ കോമരം, കരുണന്‍ കോമരം, കരുണാകരന്‍ കോമരം, മോഹനന്‍ കോമരം എന്നിവര്‍ വിജയികള്‍ക്ക് ഉപഹാര വിതരണം നടത്തി.
ഭാസ്‌കരന്‍ കണിയാമ്പാടി, രവി കളനാട്, കുഞ്ഞികൃഷ്ണന്‍ മുച്ചിലോട്ട്, കുമാരന്‍ കണിയാമ്പാടി, രാമകൃഷ്ണന്‍ കണിയാമ്പാടി, മനോജ് കരിപ്പോടി, വി. വി. കൃഷ്ണന്‍, തമ്പാന്‍ ചേടിക്കുന്ന്, ഷൈന മുരളി, ജിതിന്‍ചന്ദ്രന്‍ വെളുത്തോളി എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!