കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷന് ഐ.എന്‍.ടി.യു.സി ജില്ലാ കണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും 21 ന്; ഉദുമ എം.എല്‍.എ. കെ. നീലകണ്ഠന് ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്:കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷന് ഐ.എന്‍.ടി.യു.സി കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും 21 ന് ഉദുമ വ്യാപാരഭവനില്‍ നടക്കുമെന്ന് സഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണി ഉദുമ എം.എല്‍.എ. കെ. നീലകണ്ഠന് ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ടി.വി സുരേന്ദ്രന് ഉദുമ അധ്യക്ഷനാവും. മുതിര്‍ന്ന ആളുകളെ ഡിസിസി പ്രസിഡണ്ട് പികെ ഫൈസല്‍ ആദരിക്കും.ഐഎന്‍ ടി യുസി ജില്ലാ പ്രസിഡന്റ് പി.ജി . ദേവ് മെമ്പര്‍മാര്‍ക്കുള്ള കാര്‍ഡ് വിതരണം ചെയ്യും.സംസ്ഥാന സെക്രട്ടറി പി ജനാര്ദ്ദനന് മുഖ്യപ്രഭാഷണം നടത്തും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ചന്ദ്രന് നാലാംവാതുക്കല്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. വേണു, ഡി സി സി ജനറല്‍ സെക്രട്ടറി
വി.ആര്. വിദ്യാസാഗര്‍,ഐഎന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍, അസോസിയേഷന്
മുന്‍ വൈസ് പ്രസിഡണ്ട് അബ്ദുള്‍ റസാക്ക്, ഉദുമ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീധരന്, ഐഎന്‍ ടി യു സി
ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് സുനില്‍ കുമാര്‍, സി.എച്ച്. ഷെരീഫ് കാപ്പില്‍ (ഉദുമ സി.എച്ച്. സെന്റര്‍),
ബലരാമന് (ജില്ലാ ട്രഷറര്‍, ആധാരം എഴുത്ത് മേഖല), കെ.വി. ബാലകൃഷ്ണന് (മുന്‍ ജില്ലാ ട്രഷറര്‍, ഐഎന്‍ടിയുസി),
മാധവന് (ബേക്കലം – ഉദുമ മേഖല പ്രസിഡണ്ട് റിയല്‍ എസ്റ്റേറ്റ് ഐഎന്‍ ടി യുസി), ഷാജി (കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് റിയല്‍ എസ്റ്റേറ്റ് Iഐഎന്‍ ടി യുസി), മോഹനന് നീലേശ്വരം ( മേഖല പ്രസിഡണ്ട് റിയല്‍ എസ്റ്റേറ്റ് ഐഎന്‍ ടി യുസി),മോഹനന് ചുള്ളിക്കര ( മേഖല പ്രസിഡണ്ട്, റിയല്‍ എസ്റ്റേറ്റ് I ഐഎന്‍ ടി യുസി രാജപുരം ചുള്ളിക്കര),
നാരായണന്. എ. (മേഖല പ്രസിഡണ്ട് റിയല്‍ എസ്റ്റേറ്റ് ഐഎന്‍ ടി യുസി തൃക്കരിപ്പൂര്‍ – ചീമേനി),
അലി നീലേശ്വരം (ട്രഷറര്‍, സംഘാടക സമിതി, റിയല്‍ എസ്റ്റേറ്റ് ഐഎന്‍ ടി യുസി),ടി.വി. വെള്ളുങ്ങന്‍ (ഉദുമ മേഖല സെക്രട്ടറി, ഐഎന്‍ ടി യുസി) , റഷീദ് ബദിയടുക്ക (ചെര്‍ക്കള മേഖല, ഐഎന്‍ ടി യുസി) എന്നിവര്‍ സംബന്ധിക്കും.
ജില്ലാ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ചീമേനി സ്വാഗതവും കാഞ്ഞങ്ങാട് മേഖല സെക്രട്ടറി പി എ. മുനീര്‍ നന്ദിയും പറയും. വാര്‍ത്ത സമ്മേളനത്തില്‍.ഐഎന്‍ ടി യുസി ജില്ലാ പ്രസിഡന്റ് പി.ജി . ദേവ് ,ജില്ലാ പ്രസിഡന്റ് ടി.വി സുരേന്ദ്രന് ഉദുമ , ട്രാഷറര്‍ കെ കെ അലി നീലേശ്വരം, രാമചന്ദ്രന് ഒടയം ചാല്, ഷംസുദ്ദീന് മുലപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.

