ഉപ്പിലിക്കൈ മാടം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം നടന്നു
ഉപ്പിലിക്കൈ: മാടം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ ഉര്പ്പുഴശ്ശി ദൈവത്തിന്റെ പുത്തരി വെള്ളാട്ടവും ഊട്ടുപുര സമര്‍പ്പണത്തിന്റെ ഭാഗമായി ധനസ്വരൂപണത്തിന് നിര്‍മ്മാണ കമ്മിറ്റി ഏര്‍പ്പെടുത്തുന്ന സമ്മാന കൂപ്പണ്‍ ആദ്യവില്പനയുടെ ഉദ്ഘാടനവും നടന്നു.ക്ഷേത്ര തിരുസന്നിധിയില്‍ നടന്ന സമ്മാന കൂപ്പണിന്റെ വിതരണ ഉദ്ഘാടനം പി. തമ്പാന് ഏഴാംതോട്, ഇ. തമ്പാന് നായര്‍ ഇടയില്‍ വീടിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.
ഉദ്ഘാടന യോഗത്തില്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് പി. ജയരാജന് അധ്യക്ഷത വഹിച്ചു. പത്മനാഭന് വെളിച്ചപ്പാടന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.വി. മുരളീധരന്, സെക്രട്ടറി ഇ.വി. വിജയന്, ക്ഷേത്ര മാതൃസമിതി സെക്രട്ടറി ശുഭലക്ഷ്മി ഇ.വി. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യോഗത്തില്‍ നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ മനോജ് ഉപ്പിലിക്കൈ സ്വാഗതവും ട്രഷറര്‍ ടി. രമേശന് നായര്‍ നന്ദിയും പറഞ്ഞു.

