സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷന് പരപ്പ മേഖലാ സമിതി ഭാരവാഹികള്‍
കല്ലഞ്ചിറ: സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷന് പരപ്പ മേഖലാ സമിതി യോഗം കല്ലഞ്ചിറ ഖുവ്വത്തുല്‍ ഇസ്ലാം മദ്റസയില്‍ ചേര്‍ന്നു. പരപ്പ മേഖലാ അധ്യക്ഷന്‍ മുസ്തഫ തായന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭണ്ഡാരി സി.എം. അബ്ദുല്‍ ഖാദര്‍ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പൊതുകാര്യദര്‍ശി റഷീദ് പെണിഞ്ഞം വിഷയാവതരണം നടത്തി.യോഗത്തില്‍ പുതിയ പരപ്പ മേഖലാ സമിതിയെയും തിരഞ്ഞെടുത്തു.
മുസ്തഫ തായന്നൂര്‍ (പ്രസിഡണ്ട്), കെ.പി. റഷീദ് കല്ലഞ്ചിറ (ജന. സെക്രട്ടറി ),സി.എച്ച്. കുഞ്ഞബ്ദുള്ള പരപ്പ (ട്രഷറര്‍),
ഉപാധ്യക്ഷന്മാര്: മഹ്മൂദ് കമ്മാടം, ഇ.കെ. അബ്ദുല്‍ റഹ്മാന്, സഹകാര്യദര്‍ശികള്‍:ഇസ്ഹാഖ് കനകപ്പള്ളി, ഹമീദ് ഇടത്തോട്. ജില്ലാ സമിതി അംഗങ്ങള്‍: താജുദ്ദീന് കമ്മാടം- ഗഫൂര്‍ എടത്തോട് . വരണാധികാരി മൊയ്തീന് കുഞ്ഞ് മാസ്റ്റര്‍ കമ്പല്ലൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബഷീര്‍ തല്പനാജ്, ശിഹാബുദ്ദീന് ഫൈസി എന്നിവര്‍ സംസാരിച്ചു. മേഖലാ പൊതുകാര്യദര്‍ശി റഷീദ് കെ.പി. സ്വാഗതവും ഇസ്ഹാഖ് കനകപ്പള്ളി നന്ദിയും പറഞ്ഞു.

