local news

കര്‍ഷക തൊഴിലാളി യൂണിയന്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി; കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചു ധര്‍ണ്ണയും സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഭൂപരിഷ്‌കരണ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ അട്ടിമറിക്കരുത്, പ്രകൃതിയും കൃഷി ഭൂമിയും കോപ്പറേറ്റുകള്‍ക്ക് തീരെഴുതുന്ന സരള്‍ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെ എസ് കെ ടി യു) സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചു ധര്‍ണ്ണയും നടത്തി. കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ ഏരിയയിലെ നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധം മാര്‍ച്ചില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഏരിയ സെക്രട്ടറി പി കെ പവിത്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍, പി കുഞ്ഞിക്കണ്ണന്‍, ടി നാരായണന്‍, സി ഭരതന്‍, പി എ ശകുന്തള തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി വി സുകുമാരന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!