local news

ഗോശാല സംഗീതോത്സവത്തില്‍ ഇന്ന്

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ദീപാവലി സംഗീതോത്സവത്തിന്റെ ഇന്ന് രക്ഷിത രമേഷിന്റെ വീണ കച്ചേരിയോടെ ധേനു മണ്ഡപത്തില്‍ ഗാനാര്‍ച്ചനയ്ക്ക് തുടക്കം കുറിക്കും . തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നുള്ള സുബാനി മാന്‍ഡലിന്‍ കച്ചേരി നടക്കും. പതിനൊന്ന് മണിക്ക് എന്‍ ജെ. നന്ദിനിയുടെയും തുടര്‍ന്ന് നന്ദിനി റാവു, വെച്ചൂര്‍ ശങ്കര്‍ എന്നിവരുടെ വായ്പാട്ട് കച്ചേരി, ശശികല ഭട്ടിന്റെ ഹിന്ദുസ്ഥാനി കച്ചേരിക്ക് ശേഷം കണ്ണന്‍ ജി. നാഥിന്റെ സംഗീത സദസ്സും നടക്കും. നന്ദി മണ്ഡപത്തില്‍ അഭിരാമി അജയന്‍ പാര്‍വ്വതി അജയന്‍ , സാന്നിധ്യ എച്ച്. സ്വസ്തി പി, മഹതി, ആനന്ദ് രാജ്, തിരുവനന്തപുരം ഗീതാ കൃഷ്ണന്‍, ഹൃദയേഷ് ആര്‍. കൃഷ്ണന്‍, പ്രതീക്ഷ ഒട്ട് സഹസ്രാ കുംബ്രാ ജെ, മീനാക്ഷി വര്‍മ്മ, ചൈതന്യ അശോക്, വിഭാ രാജീവ്, എന്നിവരുടെ വായ്പാട്ട് കച്ചേരിയും സാരംഗ് ഫാര്‍ഗെയുടെ ഹിന്ദുസ്ഥാനി കച്ചേരിയും , സന്തോഷ് കീച്ചേരിയുടെ ഹാര്‍മോണിക്ക കച്ചേരിയും, ശ്രീമദാനന്ദ തീര്‍ത്ഥയുടെ വേണു ഗാന ലഹരിയും അജയ് മുക്കുവിന്റെ മാന്‍ഡലിന്‍ കച്ചേരിയും ഉണ്ടാകും.

 

error: Content is protected !!