‘ജെന്‍ ഇന്ത്യ മൂവ്മെന്റ്’ പദയാത്ര നാളെ കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും സ്‌പോര്‍ട്‌സ് യുവജനക്ഷേമ മന്ത്രിയുമായ അഡ്വ. ഒ.ജെ. ജനീഷ് നയിക്കുന്ന ‘ജെന്‍ ഇന്ത്യ മൂവ്മെന്റ്’ പദയാത്ര നാളെ കാഞ്ഞങ്ങാട്ട് നടക്കും.
‘ഭരണഘടനയാണ് കാവല്‍, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു’ എന്ന സന്ദേശവുമായാണ് പദയാത്ര. വൈകിട്ട് മൂന്ന് മണി മുതല്‍ മാണിക്കോത്ത് നിന്ന് മാന്തോപ്പ് മൈതാനി വരെയാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നടക്കുന്ന പൊതുയോഗം കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. എം.എല്‍.എമാരായ കെ. നീലകണ്ഠന്‍, സന്ദീപ് വാര്യര്‍, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍ തുടങ്ങി യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ജില്ലാ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. പദയാത്ര രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഫ്‌ലാഗ് ഓഫ് ചെയ്യും.
14 ജില്ലകളിലായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പദയാത്രയുടെ ഭാഗമായാണ് കാഞ്ഞങ്ങാട്ടെ പരിപാടി.
വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്‍. കാര്‍ത്തികേയന്‍, ഭാരവാഹികളായ രതീഷ് കാട്ടുമാടം, ദീപു കല്യോട്ട്, വിനോദ് കപ്പിത്താന്‍, ഷിബിന്‍ ഉപ്പിലിക്കൈ, എച്ച്.ആര്‍. വിനീത് എന്നിവര്‍ സംബന്ധിച്ചു.

