local news

ഓപ്പറേഷന്‍ സൈ-ഹണ്ട് 5.0: കാസര്‍കോട് വ്യാപക റെയ്ഡ്; 18 പേര്‍ പിടിയില്‍, 33 കേസുകള്‍

കാസര്‍കോട്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പോലീസ് നടത്തിയ വ്യാപക മിന്നല്‍ പരിശോധനയില്‍ 18 പേര്‍ പിടിയിലായി. ഓപ്പറേഷന്‍ സൈ-ഹണ്ട് 5.0 യുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ ആകെ 33 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. സൈബര്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ച 30 ഓളം ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം സ്റ്റേഷന്‍ പരിധികളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്ന് സ്റ്റേഷനുകളിലും 5 വീതം എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും അന്വേഷണം ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

 

error: Content is protected !!