local news

ഓണ്‍ലൈന്‍ ട്രേഡിങ്ങ് തട്ടിപ്പ്; സ്ത്രീയുടെ 13 ലക്ഷം രൂപ തട്ടിയെടുത്തു

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൂടുതല്‍ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീയുടെ 13 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. കാസര്‍കോട് നുള്ളിപ്പാടി പി.എം.എസ്. റോഡില്‍ താമസിക്കുന്ന കെ. ജയശ്രീ (54) യുടെ പരാതിയിലാണ് കേസ്. 2025 സെപ്റ്റംബര്‍ 1 മുതല്‍ 2026 നവംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ ഫോണിലൂടെയും വാട്‌സാപ്പിലൂടെയുമാണ് പ്രതി പരാതിക്കാരിയെ ബന്ധപ്പെട്ടത്. ഇസെഡ് ഇന്‍വെസ്റ്റര്‍ എന്ന ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ 13 ലക്ഷം രൂപ നിക്ഷേപിപ്പിക്കുകയായിരുന്നു. പിന്നീട് നിക്ഷേപിച്ച പണമോ ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

 

error: Content is protected !!