ട്രാഫിക് ചെല്ലാന്‍ എന്ന വ്യാജ എസ്എംഎസ്; ലിങ്ക് തുറന്ന മധ്യവയസ്കന് നഷ്ടമായത് 97,235 രൂപ
ചിറ്റാരിക്കാല്‍: ട്രാഫിക് ചെല്ലാന്‍ അടയ്ക്കാനെന്ന വ്യാജേന എസ്എംഎസ് അയച്ച് ലിങ്ക് തുറപ്പിച്ച് ഒടിപി കൈക്കലാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഗൂഗിള്‍ പേ വഴി 97,235.രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ ചിത്രാടിയിലെ കെ.പി. വിനോദിന്റെ പരാതിയിലാണ് 81190 84386 നമ്പര്‍ യൂസര്‍ യുപിഐ ഐഡിയുള്ള ആലിബാബക്കെതിരെ കേസെടുത്തത്. പരാതിക്കാരന്റെ കെ.എല്‍. 38 ജെ. 1355 നമ്പര്‍ വാഹനത്തിന്റെ ട്രാഫിക് ചെല്ലാന്റെ മറവിലായിരുന്നു തട്ടിപ്പ്. ഈ മാസം 7ന് രാത്രി 11.12 മണിക്കാണ് പണം നഷ്ടമായത്. ട്രാഫിക് പിഴ അടയ്ക്കണമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഒടിപി ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ പണം കൈക്കലാക്കുകയായിരുന്നു എന്നാണ് പരാതി. തുടര്‍ന്ന് വിനോദ് പോലീസില്‍ പരാതി നല്കി. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

