കാലിക്കടവ് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തിലെ പുനഃപ്രതിഷ്ഠ ഉല്‍സവത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു
പറക്കളായി: കാലിക്കടവ് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തിലെ പുനഃപ്രതിഷ്ഠ ഉല്‍സവത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ദേവസ്ഥാനം കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് പറക്കളായി അധ്യക്ഷത വഹിച്ചു പ്രേമരാജ് കാലിക്കടവ് സ്വാഗതം പറഞ്ഞു ആഘോഷ കമ്മിറ്റി ഭാരവാഹികളായി സുകുമാരന്‍ കാലിക്കടവ് (ചെയര്മാന്), കെ.പി. ശ്രീധരന് കാലിക്കടവ് (ജനറല്‍ കണ്‍വീനര്‍), സുരേഷ് കാലിക്കടവ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ആഘോഷ പരിപാടികള്‍ക്കായുള്ള ആദ്യ ഫണ്ട് ഗോവിന്ദന് കേളോത്ത് ചെയര്മാന് സുകുമാരന്‍ കാലിക്കടവിന് കൈമാറി. ജയകുമാര്‍ കാലിക്കടവ്, കാനത്തില്‍ കണ്ണന്, രാജന് മൊട്ടത്തടി, തമ്പാന് പറക്കളായി തുടങ്ങിയവര്‍ സംസാരിച്ചു.

