കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന അസം സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: ചിറ്റാരിപ്പറമ്പില്‍ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി റഫീജുല്‍ ഇസ്ലാമാണ് (31) ഭാര്യ സജദ ഖാത്തൂനെ (23) കൊലപ്പെടുത്തിയത്. ഇതിനു ശേഷം പ്രതി കണ്ണവം പോലീസില്‍ കീഴടങ്ങി. കണ്ണവം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

