local news

പേവിഷ ബാധയേറ്റതായി സംശയം: ഗൃഹനാഥന്‍ മരിച്ചു; ഉദയനഗറിലെ അശോകനാണ് മരിച്ചത്

പുല്ലൂര്‍ : പേവിഷബാധയേറ്റതായി സംശയിക്കുന്ന ഗൃഹനാഥന്‍ മരിച്ചു. ഉദയനഗറിലെ അശോക (55) നാണ്
മരിച്ചത്. വാഹനങ്ങളുടെ ബോഡി പെയിന്റ് ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെടുന്ന ആളാണ് അശോകന്‍. ഞായറാഴ്ചയാണ് അശോകന് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. കാഞ്ഞങ്ങാട്ടെ ആസ്പത്രിലെത്തിച്ച് പ്രഥമ ശുശ്രൂഷ തേടി. ചികിത്സയ്ക്കിടയില്‍ ഡോക്ടറാണ് ലക്ഷണങ്ങള്‍ കണ്ട് പേവിഷബാധയുടെ സംശയങ്ങള്‍ പ്രകടിപ്പിച്ചത്. മൂന്നുമാസം മുമ്പ് ചിത്താരിയില്‍ ജോലി ചെയ്യുന്നതിനിടെ അശോകനെ തെരുവ് നായ മാന്തിയിരുന്നുവെന്നാണ് വിവരം. പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ല. അശോകനെ തിങ്കളാഴ്ചയോടെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മൃതദേഹം ഇപ്പോള്‍ പരിയാരത്ത് സൂക്ഷിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നതിനായി സാമ്പിള്‍ വൈറോളജി ലാബിലേക്ക് അയക്കേണ്ടതുണ്ട്. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച്ച ഉദയനനഗറിലെ വീട് സന്ദര്‍ശിച്ചു. അച്ഛന്‍ : പരേതനായ എ. നാരായണന്‍ ആചാരി
അമ്മ : പരേതയായ ശാന്ത ഭാര്യ : ബിന്ദു (നീലേശ്വരം)

 

error: Content is protected !!