എം.വി.ആര്‍ അനുസ്മരണ സമ്മേളനവും എം.വിആര്‍ പുരസ്‌കാര സമര്‍പ്പണവും നടത്തി
കാഞ്ഞങ്ങാട്: സി. എം. പി കാസര്‍കോട് ജില്ലാ കണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ മുന്‍മന്ത്രിയും സി. എം. പി സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ എം.വി ആറിന്റെ 12 -ാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണം സമ്മേളനം നടത്തി. അനുസ്മരണ സമ്മേളനം സി. എം. പി സെന്‍ട്രല്‍ സെക്രട്ടറിയേറ്റംഗം വി.കെ രവിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രഥമ എം.വി ആര്‍ പുരസ്‌കാരം വി കമ്മാരന് സമ്മാനിച്ചു. സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് അംഗം പി.കെ രഘുനാഥ് അധ്യക്ഷത വഹിച്ചു. സി. എം. പി ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ടി.വി. ഉമേശന്‍ , കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി .ചന്ദ്രശേഖരന്‍ , മുസ്ലിലിഗ് പ്രസിഡന്റ് കെ. മുഹമ്മദ് കുഞ്ഞി, കേരള കോണ്‍ഗ്രസ് നേതാവ് ഷൈജി ഓട്ടോപ്പള്ളി,സി . എം . പി നേതാക്കളായ ഇ.വി ദാമോദരന്‍ , സി .ബാലന്‍, പി കമലാക്ഷ ,എന്‍ അപ്പു, ടി. കൃഷ്ണന്‍, ടി കമലാക്ഷി, എം.ടി ശ്രീജ,കെ സാവിത്രി, കെ.വി .ബേബി, പി.കെ ശരത്, ടി.വി കുമാരന്‍, എം.വി.ആര്‍ പുരസ്‌കാര ജേതാവ് വി.കമ്മാരന്‍ മറുപടി പ്രസംഗം നടത്തി. സി. എം. പിയിലേക്ക് കടന്ന് വന്ന എം എസ് വാസുദേവന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.

