local news

പടന്നക്കാട് വാഹനാപകടം: ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു

കാഞ്ഞങ്ങാട്: റോഡരികില്‍ വെളിച്ചമില്ലാതെ നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ പിടഞ്ഞ് മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാത്രി 10.30 ഓടെ പടന്നക്കാട് കാര്‍ഷിക കോളേജിന് എതിര്‍വശത്ത് നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ചാണ് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ അനുരാഗ് (22), അനന്തകൃഷ്ണന്‍ (24) എന്നിവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ആദ്യം വെറും അശ്രദ്ധമായ വാഹനാപകടത്തിന് ചുമത്തുന്ന ബി.എന്‍.എസ് 106(1) വകുപ്പ് മാത്രമാണ് ഹോസ്ദുര്‍ഗ് പോലീസ് ചുമത്തിയിരുന്നത്. എന്നാല്‍ റോഡില്‍ അപകടകരമാം വിധം വാഹനം നിര്‍ത്തിയിട്ടതിലെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി പി. നിധിന്‍ രാജ് ഇടപെട്ടതോടെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയത്.  കര്‍ണാടക സ്വദേശിയായ 35-കാരനെയാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

 

error: Content is protected !!