പെരിയ ടൗണിലെ ‘കാളിയത്ത് കോംപ്ലക്‌സ് ‘ ഉടമ കായക്കുളത്തെ പി. കെ. കുഞ്ഞിരാമന്‍ അന്തരിച്ചു
പെരിയ: പെരിയ ടൗണിലെ ‘കാളിയത്ത് കോംപ്ലക്‌സ് ‘ ഉടമ കായക്കുളം ഉഷസില്‍ പി. കെ. കുഞ്ഞിരാമന്‍ (67) അന്തരിച്ചു. കായംകുളം ശ്രീ വിഷ്ണു ദേവസ്ഥാനം മുന്‍ പ്രസിഡന്റ്, പെരിയ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 മണി മുതല്‍ 2 മണി വരെ കായക്കുളം എസ് വി ബി ക്ലബ്ബ് ഹാളില്‍ പൊതു ദര്‍ശനം. അതിനു ശേഷം 3 മണിക്ക് ‘സ്മൃതിവനം’ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കാരം.
ഭാര്യ : ഉഷ (താഴത്തെ വീട്). മക്കള്‍ : നിധിന്റാം, നിധീഷ് റാം (ഇരുവരും ദുബായ്), മരുമക്കള്‍: സിനി, സീന (ദുബായ്). സഹോദരങ്ങള്‍: നാരായണി, പി കെ നാരായണന്‍കുട്ടി, ഭാരതി, രോഹിണി, അംബിക.

