സൗത്ത് സോണ്‍ പ്രീ-ആര്‍ഡി പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പി.എസ്. ശിവദ; കോട്ടപ്പാറയിലെ കെ. സതീശന്റെയും പള്ളിക്കര പി.എച്ച്.സി യിലെ നഴ്സിംഗ് ഓഫീസര്‍ പി. ദീപയുടെയും മകളാണ്

കോട്ടപ്പാറ: റിപ്പബ്ലിക് ദിന പരേഡിന്റെ മുന്നോടിയായുള്ള ദക്ഷിണ മേഖല പ്രീ-ആര്‍ഡി പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കോട്ടപ്പാറ സ്വദേശിനി പി.എസ്. ശിവദ. തൊടുപുഴ ന്യൂമാന്‍ കോളേജിലെ രണ്ടാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥിനിയും എന്‍.സി.സി കേഡറ്റുമാണ് ശിവദ. എം.ജി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള
ന്യൂമാന്‍ കോളേജില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാര്‍ത്ഥിനിയാണ് ശിവദ.അച്ചടക്കത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് രാജ്യത്തെ ഏറ്റവും അഭിമാനകരമായ പരേഡുകളില്‍ ഒന്നിലേക്കുള്ള ഈ നേട്ടം. ദുര്‍ഗ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ എന്‍.സി.സി കേഡറ്റാണ്.
പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് തട്ടുമ്മല്‍ ബ്രാഞ്ചിലെ ക്ലാര്‍ക്ക് കോട്ടപ്പാറയിലെ കെ. സതീശന്റെയും പള്ളിക്കര പി.എച്ച്.സി യിലെ നഴ്സിംഗ് ഓഫീസര്‍ പി. ദീപയുടെയും മകളാണ്. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്കുള്ള ആദ്യ പടിയായ സൗത്ത് സോണ്‍ ക്യാമ്പിലേക്കാണ് ശിവദ തിരഞ്ഞെടുക്കപ്പെട്ടത്. കോളേജിനും നാടിനും അഭിമാനമായി മാറിയ ശിവദയ്ക്ക് അഭിനന്ദന പ്രവാഹം.

