കലോത്സവ പ്രചാരണത്തിന് കുരുന്നുകളുടെ ഫ്ലാഷ്മോബ് ശ്രദ്ധേയമായി

അമ്പലത്തറ: ഹോസ്ദുര്‍ഗ് സബ് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയിലെ കുരുന്നുകള്‍ അവതരിപ്പിച്ച ഫ്ലാഷ്മോബ് ശ്രദ്ധേയമായി. ഹോസ്ദുര്‍ഗ് സബ് ജില്ലയിലെ വിവിധ ടൗണുകളിലും സ്കൂളുകളിലുമാണ് ഫ്ലാഷ്മോബ് അവതരിപ്പിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത അമ്പലത്തറ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഫ്ലാഷ്മോബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കലോത്സവ സംഘാടക സമിതി കണ്‍വീനര്‍ പി.വി. രാജേഷ് സ്വാഗതം പറഞ്ഞു.വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശംസകള്‍ അറിയിക്കുകയും വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു. കലോത്സവത്തിന്റെ ജനകീയത വര്‍ധിപ്പിക്കാന്‍ ഫ്ലാഷ്മോബ് സഹായകമായി. വരും ദിവസങ്ങളില്‍ സബ് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും കലാവിരുന്ന് അവതരിപ്പിക്കും.

