കണ്ണൂര്‍ റേഞ്ചില്‍ ജുവനൈല്‍ ഡ്രൈവിങ്ങിനെതിരെ സ്പെഷ്യല്‍ ഡ്രൈവ്; 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂര്‍ റേഞ്ചിലെ പോലീസ് ജില്ലകളില്‍ 2026 ഒക്ടോബര്‍ 27-ന് നടത്തിയ പ്രത്യേക പരിശോധനയില്‍ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക്ക് ഐ പി എസിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. പരിശോധനയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കോഴിക്കോട് റൂറലില്‍ (14) റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയില്‍ 13 കേസുകളും കണ്ണൂര്‍ സിറ്റിയില്‍ 12, കണ്ണൂര്‍ റൂറല്‍ 06,കോഴിക്കോട് സിറ്റി 05,വയനാട് 01കേസുകളും കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്കുന്ന ആര്.സി ഉടമകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.

