ട്രെയിനുകളില്‍ രാത്രികാല ചാര്‍ജിങ് നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ റെയില്‍വേയുടെ നിര്‍ദേശം

കാസര്‍കോട്: ട്രെയിനുകളില്‍ രാത്രികാല ചാര്‍ജിങ് നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ റെയില്‍വേയുടെ നിര്‍ദേശം. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയുള്ള നിയന്ത്രണം കടുപ്പിക്കാനാണ് സോണുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ തുടര്‍ന്നാണ് നിര്‍ദേശം. കഴിഞ്ഞദിവസം ബോംബെയില്‍ ട്രെയിനില്‍ രാത്രികാലത്ത് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

