State

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അനില്‍ കുമാര്‍ എം.വിക്ക് കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ പ്രശംസാപത്രം

 

കണ്ണൂര്‍ :സൂക്ഷ്മവും പ്രൊഫഷണല്‍ മികവുമാര്‍ന്ന അന്വേഷണത്തിലൂടെ കൊലക്കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിനല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കാഞ്ഞങ്ങാട് സബ്ബ് ഡിവിഷന്‍ ഡി.വൈ.എസ്.പി അനില്‍ കുമാര്‍ എം.വിയെ കണ്ണൂര്‍ റേഞ്ച് ഡിഐജി കാര്‍ത്തിക് കെ. ഐ.പി.എസ് പ്രശംസാപത്രം നല്‍കി ആദരിച്ചു.
കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന കാലഘട്ടത്തിലാണ് അനില്‍ കുമാര്‍ എം. വി. ഈ മാതൃകാപരമായ അന്വേഷണം പൂര്‍ത്തിയാക്കിയത്. ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി-I മുമ്പാകെ നടന്ന വിചാരണയിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി വിധി പുറപ്പെടുവിച്ചത്.
കേസിലെ 1 മുതല്‍ 4 വരെയുള്ള പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവും, ഓരോരുത്തര്‍ക്കും 50,000 രൂപ വീതം ആകെ 2,00,000 രൂപ പിഴയും വിധിച്ചു. ?സങ്കീര്‍ണ്ണമായ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും അനില്‍ കുമാര്‍ എം. വി. പുലര്‍ത്തിയ കൃത്യതയും ഔദ്യോഗിക മികവുമാണ് കേസില്‍ നീതി ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായകമായത്. ഈ നേട്ടത്തെ മാനിച്ചാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി അദ്ദേഹത്തിന് പ്രശംസാപത്രം സമ്മാനിച്ചത്

 

error: Content is protected !!