State

തോയമ്മല്‍ കൗവ്വായി മോലോത്തുംകുഴി ശ്രീകൃഷ്ണപുരം ക്ഷേത്രം ആണ്ട് മഹോത്സവം 2027 ഫെബ്രുവരി 6,7,8 തീയ്യതികളില്‍; ആദ്യ ഫണ്ട് ഉദ്ഘാടനം നടന്നു

 

കാഞ്ഞങ്ങാട്: തോയമ്മല്‍ കൗവ്വായി മോലോത്തുംകുഴി ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ 2027 ഫെബ്രുവരി 6,7,8 തീയ്യതികളിലായി ആണ്ട് മഹോത്സവം നടക്കും. മഹോത്സവത്തിന്റെ നടത്തിപ്പിനായുള്ള ഫണ്ട് ശേഖരണാര്‍ത്ഥം ആദ്യ ഫണ്ട് ഉദ്ഘാടനവും പരിപാടിയുടെ നോട്ടീസ് പ്രകാശനവും ക്ഷേത്രത്തില്‍ വച്ചു നടന്നു. ആദ്യ ഫണ്ട് പി.വി.ലക്ഷ്മിയില്‍ നിന്നും ആഘോഷകമ്മിറ്റിക്കുവേണ്ടി ക്ഷേത്ര തന്ത്രി മേക്കാട്ടില്ലത്ത് പത്മനാഭ പട്ടേരി ഏറ്റുവാങ്ങി.
തുടര്‍ന്ന് തന്ത്രി പത്മനാഭ പട്ടേരിയും ക്ഷേത്ര മേല്‍ശാന്തി സത്യന്‍ മാങ്കുളവും ചേര്‍ന്നു ഉല്‍സവത്തിന്റെ നോട്ടീസ് ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ഡോ.പി. പവിത്രന് കൈമാറി പ്രകാശനം ചെയ്തു. ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഭിലാഷ് തോയമ്മല്‍, ട്രഷറര്‍ ജയന്തന്‍ തോയമ്മല്‍, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഡോ വിനോദ് കുമാര്‍,സെക്രട്ടറി കെ.വി. രാജേന്ദ്രന്‍,ഗണേശന്‍ കണ്ടത്തില്‍, ഗോപാലകൃഷ്ണ ഹെഗ്ഡെ, മുരളി തോയമ്മല്‍, ജഗദീഷ് കവ്വായി,മോഹനന്‍ കവ്വായി,ദേര്‍മന്‍ നായര്‍, എച്ച്.വി.രതീഷ്, അജിത്ത് പാക്കത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു

 

error: Content is protected !!