State

ജില്ലാ കലോത്സവ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

 

പെരിയ: ജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു.ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഐ.എ.എസ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ജില്ലാ പോലീസ് മേധാവി പി.നിതിന്‍ രാജ് ഐ.പി.എസ് ലോഗോ പ്രകാശനവും നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹി ച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ സോവനീര്‍ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. ബാബുരാജ് 1987-88 എസ്.എസ്.എല്‍.സി ബാച്ച് പബ്ലിസിറ്റി കമ്മിറ്റിക്കായി തയ്യാറാക്കിയ പ്രൊമോ വീഡിയോ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സത്യന്‍ മഠത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പത്മനാഭന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് അംഗം ഉഷ എന്‍. നായര്‍, എസ്.എം.സി ചെയര്‍മാന്‍ വി. ഗോപാലന്‍, എം.പി.ടി.എ പ്രസിഡന്റ് ഷീബ സജീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ഹെഡ്മിസ്ട്രസ് പി.സുമതി സ്വാഗതവും
സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ഡോ. പി.സി. സപ്ന നന്ദിയും പറഞ്ഞു.

 

error: Content is protected !!