ആന്റിബയോട്ടിക് അവബോധത്തിന് നീല കവര്‍ ആശയം; ഫാര്‍മസിസ്റ്റ് സുഭാഷ് എന്‍.എസിന് ആദരം

കാസര്‍കോട്: പൊതുജനങ്ങളില്‍ ആന്റിബയോട്ടിക് ഉപയോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആന്റിബയോട്ടിക് ഗുളികകള്‍ നീല കവറില്‍ വിതരണം ചെയ്യാനുള്ള ആശയം ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ച ഫാര്‍മസിസ്റ്റിന് ആദരം. കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ്-1 സുഭാഷ് എന്‍.എസിനെയാണ് കേരള ഗവണ്‍മെന്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആദരിച്ചത്.
ജില്ലാ പ്രസിഡന്റ് ഷൈലജ വി.എസ് ഉപഹാരം സമര്‍പ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷാജി കെ, മെഡിക്കല്‍ ഓഫീസര്‍ ഷുഹൈബ്, ജില്ലാ ട്രഷറര്‍ രാജീവ് എം.വി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാഹുലേയന്‍ എസ്, ഫിലോമിന പി.പി, രജിത കെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.

