local news

പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക: കെ എസ് എസ് പി യു ജില്ല കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി; കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉല്‍ഘാടനം ചെയ്തു

 

കാഞ്ഞങ്ങാട്: പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക,പ്രഖ്യാപിത ക്ഷമാശ്വാസ കുടിശ്ശിക അനുവദിക്കുക, മെഡിസിപ് കാര്യക്ഷമമാക്കുക,ഫിനാന്‍സ് കോഡ് ഭേദഗതി പിന്‍വലിക്കുക, സ്റ്റാറ്റുട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  കേരള സ്റ്റേറ്റ് സര്‍വീസ് പെന്ഷനേഴ്‌സ് യൂണിയന്‍ ( കെ എസ് എസ് പി യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.കാഞ്ഞങ്ങാട് ടൗണില്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി. വി.രമേശന്‍ ഉല്‍ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി കുഞ്ഞമ്പു നായര്‍,വി കൃഷ്ണന്‍,പി. സി. പ്രസന്ന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ല സെക്രട്ടറി കെ.വി. ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു. പി.രാമചന്ദ്രന്‍ മാസ്റ്റര്‍,കെ. നിര്‍മല,ഇ.സി. കണ്ണന്‍,പി വി ശ്രീധരന്‍,കെ ചന്ദ്രശേഖരന്‍ വി രവീന്ദ്രന്‍, പി. ബാബുരാജന്‍, വി.ടി.തോമസ്, ബാലകൃഷ്ണന്‍ നായര്‍,കെ മോഹനന്‍, ശേഖരന്‍ നമ്പ്യാര്‍,ഷീനപ്പാ പൂജാരി. എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ജില്ല ട്രഷറര്‍ എസ്. ഗോപാലകൃഷ്ണന്‍ നന്ദി പറഞ്ഞു

 

error: Content is protected !!