State

സണ്‍ റൈസ് ഹോസ്പിറ്റല്‍ കാഞ്ഞങ്ങാട് എസ്.എന്‍. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

പെരിയ: അറിവാണ് ഏറ്റവും വലിയ പ്രതിരോധമെന്ന സന്ദേശവുമായി, പെരിയ എസ്.എന്‍. കോളേജ് യൂണിയനും സണ്‍റൈസ് ഹോസ്പിറ്റലും സംയുക്തമായി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ലത ചടങ്ങിന് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സണ്‍റൈസ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒ.ബി.ജി. ഡോ. കൃഷ്ണകുമാരി ക്ലാസിന് നേതൃത്വം നല്‍കി. സ്തനാര്‍ബുദം മുന്‍കൂട്ടി കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, കൃത്യമായ ആരോഗ്യ സംരക്ഷണ രീതികളെക്കുറിച്ചും അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശദമായ ക്ലാസ് എടുത്തു. സണ്‍റൈസ് ഹോസ്പിറ്റല്‍ നോര്‍ത്ത് ക്ലസ്റ്റര്‍ ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍, കെ.കെ. ബിജീഷ് എന്നിവര്‍ സംസാരിച്ചു. ഇത്തരം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റാനും, യുവതലമുറയില്‍ ആരോഗ്യ ജാഗ്രത വളര്‍ത്താനും ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. യുവമനസ്സുകളെ ആരോഗ്യ ബോധമുള്ളവരാക്കുന്നത് സുരക്ഷിതമായ ഒരു സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്നും, പരിപാടിക്ക് വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സംഘാടകര്‍ അറിയിച്ചു.

 

error: Content is protected !!