local news

ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

കാഞ്ഞങ്ങാട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 203-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ജന്മദിനവും ആചരിച്ചു.
ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ സുകുമാരന്‍ മണ്ഡലം, രാജന്‍ തെക്കേക്കര, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ. കമലാക്ഷി,ഐ എന്‍ ടി യു സി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ലത സതീഷ്, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ എം.കെ. ആലാമി, സുരേഷ് പാലോട്ടില്‍, വാര്‍ഡ് പ്രസിഡന്റുമാരായ മുരളീധരന്‍ , പ്രസാദ് സി., ഭാസ്‌കരന്‍ മണ്ഡലം, ഭാരതി എ., രാമചന്ദ്രന്‍ കമ്മിട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

കിനാനൂര്‍-കരിന്തളം:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കിനാനൂര്‍-കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോയിത്തട്ട ഇന്ദിരാജി സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.ഒക്ടോബര്‍ 31 ഇന്ത്യ കണ്ട ധീരയായ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനി രക്തസാക്ഷിത്വം വരിച്ച കറുത്ത ദിനമാണെന്ന് നേതാക്കള്‍ അനുസ്മരിച്ചു. രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ ശത്രുരാജ്യത്തെ യുദ്ധഭൂമിയില്‍ ചെന്ന് സൈനികര്‍ക്കൊപ്പം നിന്ന് പടനയിച്ച ഉരുക്കുവനിതയായിരുന്നു ഇന്ദിരാഗാന്ധിയെന്നും അവര്‍ പറഞ്ഞു. മനോജ് തോമസിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്‍ വേളൂര്‍ ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ഇ. തമ്പാന്‍ നായര്‍, അജയന്‍ വേളൂര്‍, ബാലഗോപാലന്‍ പി. കാളിയാനം, മേരിക്കുട്ടി മാത്യു, ജനാര്‍ദനന്‍ കക്കോല്‍, ഹമീദ് കാലിച്ചാമരം, സിന്ധു വിജയകുമാര്‍, എന്‍. പ്രകാശന്‍, ശ്രീജിത്ത് ചോയ്യംകോട്, നാരായണന്‍ കോയിത്തട്ട, മോഹനന്‍ കരിന്തളം തുടങ്ങിയവര്‍ പങ്കെടുത്തു. വൈകുന്നേരം 3 മണിക്ക് രാജ്യത്തിന്റെ ജനാധിപത്യം പണാധിപത്യത്തിലൂടെയും അധികാര ദുര്‍വിനിയോഗത്തിലൂടെയും കശാപ്പ് ചെയ്തവര്‍ക്കെതിരെ തെരുവിലിറങ്ങി പോരാടുന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാന്‍ ബിരിക്കുളത്ത് നിന്ന് പരപ്പയിലേക്ക് ജനാധിപത്യ സംരക്ഷണ പദയാത്ര നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

error: Content is protected !!