local news

ഹോസ്ദുര്‍ഗ് കലോത്സവം : സാംസ്‌കാരിക, കലവറ ഘോഷയാത്രകള്‍ ഇന്ന്

അമ്പലത്തറ: 65 മത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സ വത്തിന്റെ ഭാഗമായുള്ള വാര്‍ഡ് തല സാംസ്‌കാരിക . ഘോഷയാത്രയും കലവറ ഘോഷയാത്രയും ഇന്ന് നടക്കും. വൈകിട്ട് മൂന്നര മണിക്ക് നടക്കും. പാറപ്പള്ളിയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

നവംബര്‍ 2, 3, 4 തീയതികളിലായി നടക്കുന്ന സ്റ്റേജ് തല മത്സരങ്ങള്‍. വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളുടെ നാമകരണം ചെയ്തുള്ള വേദികളിലാണ് പരിപാടികള്‍ നടക്കുന്നത്. ഇന്നലെ കലോത്സവ വേദിയില്‍പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ എത്തിയത് സംഘാടകരിലും മത്സരാര്‍ത്ഥികളിലും ആവേശം ജനിപ്പിച്ചു. മലയാള പദ്യം ചൊല്ലല്‍ നടക്കുന്ന സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ രണ്ടാമൂഴം വേദിയിലാണ് കവി യാദൃശ്ചികമായി എത്തിയത്. യുപി വിഭാഗം പദ്യം ചൊല്ലല്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് കവി മത്സര വേദിയില്‍ എത്തിയത്. സദസ്സിലിരുന്ന് കുരീപ്പുഴ ശ്രീകുമാര്‍ കുട്ടികളുടെ പദ്യ ആലാപനം കേട്ട് രസിച്ചു.പദ്യം ചൊല്ലലില്‍ മത്സരിച്ച കുട്ടികള്‍ നല്ല പ്രകടനമാണ് കാഴ്ചവച്ചത് എന്നും കൂടാതെ കലോത്സവത്തിന് ആദിത്യമരുളുന്ന അമ്പലത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറിസ്‌കൂളും വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും നാട്ടുകാരും കലോത്സവത്തെ നെഞ്ചേറ്റിയ കാഴ്ചയാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കലോത്സവ വേദിയിലെ കുട്ടികള്‍ നാളെയുടെ ഭാവി വാഗ്ദാനങ്ങള്‍ ആണെന്നും അവരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 2ന് വൈകിട്ട് 5ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വഹിക്കും. ഉദുമ എം.എല്‍.എ. കെ. നീലകണ്ഠന്‍ മുഖ്യാതിഥിയായി സംബന്ധിക്കും. സംഘാടകസമിതി ചെയര്‍മാന്‍ ഡോ. സി.കെ. സബിത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം കലോത്സവ സുവനീര്‍ പ്രകാശനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ് കെ.എന്‍. പ്രശാന്ത് സുവനീര്‍ ഏറ്റുവാങ്ങും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ രാഹുല്‍ എ. രാജ് പ്രതിഭകള്‍ക്കുള്ള ഉപഹാരം സമ്മാനിക്കും.
നവംബര്‍ 4ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് എം.എല്‍.എ. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മനു മുഖ്യാതിഥിയാവും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സവിത (ഡിഡി ഇന്‍ ചാര്‍ജ്) സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഇന്ന് നടക്കുന്ന പരിപാടികള്‍

വേദി 2 – രണ്ടാമൂഴം (സ്‌കൂള്‍ ഓഡിറ്റോറിയം)

9.30 : അഭിനയഗാനം മലയാളം LP

വേദി 6 – ശ്യാമമാധവം

(ആയുര്‍വേദ ആശുപത്രി ഒന്നാം നില)

9.30 : അഭിനയഗാനം ഇംഗ്ലീഷ് LP

വേദി 13 (റൂം നമ്പര്‍ 13)

9.30 : കടങ്കഥ മലയാളം LP

വേദി 14 (റൂം നമ്പര്‍ 14)

9.30 : കഥാരചന മലയാളം UP

11.30 : കവിതാരചന മലയാളം UP

1.30 : കഥാരചന ഹിന്ദി UP

വേദി 15 (റൂം നമ്പര്‍ 15)

9.30 : കവിതാരചന മലയാളം HS

11.30 : കഥാരചന മലയാളം HS

11.30 : ഉപന്യാസം മലയാളം HSS

3.30 : ഉപന്യാസം മലയാളം HS

വേദി 16 (റൂം നമ്പര്‍ 16)
I
9.30 : ഉപന്യാസം ഹിന്ദി HS

11.30 : കഥാരചന ഹിന്ദി HS.

1.30 : കവിതാരചന ഹിന്ദി HS

വേദി 17 (റൂം നമ്പര്‍ 17)

9.30 : കവിതാരചന കന്നഡ HS

വേദി 18 (റൂം നമ്പര്‍ 18)

9.30 : കവിതാരചന ഉറുദു HS

1.30 : കൊളാഷ് HSS

വേദി 19 (റൂം നമ്പര്‍ 19)

11.30 : കഥാരചന മലയാളം HSS

1.30 : കവിതാരചന മലയാളം HSS

വേദി 20 (റൂം നമ്പര്‍ 20)

9.30 : ഉപന്യാസം അറബിക് HSS

11.30 : കവിതാരചന അറബിക് HSS

1.30 : കഥാരചന അറബിക് HSS

വേദി 21 (റൂം നമ്പര്‍ 21)

9.30 : സിദ്ധരൂപോച്ചാരണം സംസ്‌കൃതം UP B

10.35 : സിദ്ധരൂപോച്ചാരണം സംസ്‌കൃതം UP G

11.40 : ഗദ്യപാരായണം സംസ്‌കൃതം UP

1.00 : പ്രശ്‌നോത്തരി സംസ്‌കൃതം UP

1.35 : പ്രശ്‌നോത്തരി സംസ്‌കൃതം HS

2.00 : അക്ഷരശ്ലോകം സംസ്‌കൃതം HS

2.30 : അക്ഷരശ്ലോകം സംസ്‌കൃതം UP.

 

error: Content is protected !!