കുട്ടികളുടെ സൗജന്യ ഹൃദയശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പ് നവംബര്‍ 8 ന് കാസര്‍കോട് ആസ്റ്റര്‍ മിംസില്‍
കാസര്‍കോട് പ റോട്ടറി കണ്ണൂര്‍ സെന്‍ട്രല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെയും കാസര്‍കോട് റോട്ടറിക്ലബ്ബിന്റെയും സഹകരണത്തോടെ കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് ഡിസീസ് (ജന്മനാ ഹൃദ്രോഗം) ബാധിച്ച 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പ് നവംബര്‍ 8 ന് നടക്കുമെന്ന് റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടക്കുന്ന ക്യാമ്പിലൂടെ ആസ്റ്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ക്യാമ്പിന്റെ ഭാഗമായ വൈദ്യപരിശോധനയിലൂടെ ജന്മനാ ഹൃദ്രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്നും സൗജന്യ ഹൃദയശസ്ത്രക്രിയയും തുടര്‍ചികിത്സയും ലഭ്യമാക്കും. റോട്ടറി ഗിഫ്റ്റ് ഓഫ് ലൈഫ് ചെയര്‍മാന്‍ റൊട്ടേറിയന്‍ സുനില്‍ കണാരന്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ റൊട്ടേറിയന്‍ വിനോദ് കുമാര്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. ഗിരീഷ് വാര്യര്‍,പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. നബീല്‍ ഫൈസല്‍, റോട്ടറി കാസര്‍കോട് പ്രസിഡന്റ് മഹിന്‍ കോളിക്കര, റൊട്ടേറിയന്‍ ആര്‍ക്കിടെക്ട് വികാസ് ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ മുഹമ്മദ് ഹസിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: +91 99619 97779,
+91 8848525994

