local news

സായിയുടെ സ്‌നേഹമാധുര്യം അനുഭവിച്ചവര്‍ കൃതജ്ഞതാപൂര്‍വം ഒത്തുചേരല്‍ 1 ന്

കാഞ്ഞങ്ങാട്: സത്യസായി ബാബയുടെ നൂറാം ജന്മദിനത്തിന്റെ ഭാഗമായി സത്യസായി സേവാ സംഘടന കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃതജ്ഞതാപൂര്‍വംഒത്തുചേരല്‍ സംഘടിപ്പിക്കുന്നു.
ശതവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിയിരുന്നു. സായിയുടെ സ്‌നേഹമാധുര്യം അനുഭവിച്ചവര്‍ ഒത്തുചേരുന്ന പരിപാടിയാണിത്. നവംബര്‍ 1ന് രാവിലെ 10 മണിക്ക് ഹോസ്ദുര്‍ഗ് രാജരാജേശ്വരി സിദ്ധി ഗണേശ മന്ദിരത്തിലാണ് പരിപാടി നടക്കുക. മുന്‍ ജില്ലാ പ്രസിഡന്റ് ഇ.പി ലക്ഷ്മണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ. ആര്‍. സതീഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. രാധ സ്വാമിനാഥന്‍ സംസാരിക്കും. പരിപാടിയില്‍ മുന്‍ ജില്ലാ എസ്.ആര്‍.പി കോര്‍ഡിനേറ്റര്‍ കുഞ്ഞിരാമന്‍ നായര്‍, എം.ഡി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. ഗോപിക, ഡോ. രോഹന്‍ രാജ് എന്നിവരെ ആദരിക്കും. കാഞ്ഞങ്ങാട് സമിതി കണ്‍വീനര്‍ പി.വി അരവിന്ദന്‍ സ്വാഗതവും സേവന വിഭാഗം ജില്ലാ കോര്‍ഡിനേറ്റര്‍ എം.വി സതീഷ് നന്ദിയും പറയും. ഭജന, മംഗളാരതി, പ്രസാദ വിതരണത്തോടെ ചടങ്ങുകള്‍ അവസാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ. ആര്‍. സതീഷ് കുമാര്‍, ആത്മീയ കോര്‍ഡിനേറ്റര്‍ പി.എം കൃപാലിനി എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!