ബസിനടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

പയ്യന്നൂര്‍: പുതിയ ബസ്സ്റ്റാന്‍ഡിന്‌സമീപം സ്‌കൂട്ടര്‍ സ്വകാര്യ ബസിനടിയില്‍ പ്പെ ട്ടു.സ്‌കൂട്ടര്‍ യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. മാണിയാട്ട് സ്വദേശി അനേഷ് ആണ് രക്ഷപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്നും യുവാവ് പുറത്തേക്ക് തെറിച്ചതിനാലാണ് രക്ഷപ്പെട്ടത്.പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ ഷെറില്‍ കെ.സി ബാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ റജിമോന്‍ , ഫയര്‍മാന്‍ ഡ്രൈവര്‍ ജോബിമോന്‍ ജോര്‍ജ് ഫയര്‍മാന്‍ കെ കൃഷ്ണ രാജ്, ടി പി . ധനേഷ് ബി. കണ്ണന്‍ , ഹോംഗാര്‍ഡ് മാത്യു ജോര്‍ജ്, എം വി .ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ച് ബസ് ഉയര്‍ത്തി സ്‌കൂട്ടര്‍ പുറത്തെടുത്തു.

error: Content is protected !!