സഹകരണ പെന്‍ഷന്‍കാരുടെ ക്ഷാമബത്ത പുന:സ്ഥാപിക്കണം :കേരളാ കോ- ഓപറേററീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: സഹകരണ പെന്‍ഷന്‍കാരുടെ ക്ഷാമ ബത്ത പുന:സ്ഥാപിക്കണമെന്ന് കേരളാ കോ- ഓപറേററീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
2019 ല്‍ നടന്ന പെന്‍ഷന്‍ പരിഷ്‌ക്കരണത്തോടെ നിര്‍ത്തല്‍ ചെയ്ത ക്ഷാമ ബത്ത പുനഃസ്ഥാപിക്കുന്നതിന് സംഘടന കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരന്തര സമരത്തിലായിരുന്നു . കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.വി. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എം . ഗോപാലകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രവീണ്‍ തോയമ്മല്‍,എം. രാഘവന്‍, കെ. പ്രഭാകരന്‍, സുജിത് പുതുക്കൈ, വി. മുകുന്ദന്‍, എം. കുഞ്ഞിരാമന്‍ നായര്‍, എം. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.വി. കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!