ഉപജില്ല തല ഖോ – ഖോ ചാമ്പ്യന്‍ഷിപ്പ് എടത്തോട് ശാന്ത വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ. യു.പി. സ്‌കൂളില്‍ ആരംഭിച്ചു

പരപ്പ :ചിറ്റാരിക്കാല്‍ ഉപജില്ല തല ഖോ – ഖോ ചാമ്പ്യന്‍ഷിപ്പ് എടത്തോട് ശാന്ത വേണുഗോപാല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ആരംഭിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിത പി വി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വിജയന്‍ അധ്യക്ഷനായി.
ചിറ്റാരിക്കാല്‍ ഉപജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി എം കെ .ജയലക്ഷ്മി, പ്രധാനാധ്യാപകന്‍ അലോഷ്യസ് ജോര്‍ജ്, എസ്. എം സി ചെയര്‍മാന്‍ എം. രതീഷ് കുമാര്‍,പിടിഎ പ്രസിഡന്റ് ചിഞ്ചു ജിനേഷ്, കെ. ശശിധരന്‍, സതീഷ് മാണിക്യന്‍, ടി വി . പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ ചിറ്റാരിക്കാതിരിക്കാന്‍ സബ് ജില്ലയിലെ 280 കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നു.

 

error: Content is protected !!