15 കാരിയെ ഗര്‍ഭിണിയാക്കിയ 15 കാരനെതിരെ ബേഡകം പോലീസ് പോക്‌സോ കേസെടുത്തു

ബേഡകം: 15 കാരിയെ ഗര്‍ഭിണിയാക്കിയ 15 കാരനെതിരെ ബേഡകം പോലീസ് പോക്‌സോ കേസെടുത്തു.
ഛര്‍ദിയെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ മാതാവ് കാസര്‍കോട്ടെ ഒരു ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി ഒരു മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ബേഡകം പോലീസ്
പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തിന്റെ പേരില്‍ കേസെടുത്തു. സ്റ്റേഷന്‍ പരിധിയിലെ ഒരു വാടക വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

 

error: Content is protected !!