കാഞ്ഞങ്ങാട്: ഓണാഘോഷം കളര്‍ഫുള്ളാക്കി കാഞ്ഞങ്ങാട്ടെ പ്രശസ്തമായ അമൃത കോളേജ്.
വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പൂക്കള മല്‍സരവും. മാവേലിയും ഡാന്‍സും കോളേജ് അദ്ധ്യാപികമാര്‍ അവതരിപ്പിച്ച തിരുവാതിരയും ഏറെ ശ്രദ്ധേയമായി. അമൃത കോളേജ് എം ഡി രവീന്ദ്രന്‍ മൂങ്ങ ത്ത് ഭദ്രദീപം തെളിയിച്ച് പരിപാടി ഉല്‍ഘാടനം ചെയ്തു. മാനേജര്‍ അംബിക രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ കസ്തൂരി ടീച്ചര്‍ അദ്ധ്യക്ഷയായി.
നീലേശ്വരം സ്‌കോളര്‍ കോളേജ് എം ഡി പി.വി.വിജയന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി
അത്യന്തം വാശിയേറിയ പൂക്കള മല്‍സരത്തില്‍ കാശി തുമ്പ,പൊന്നൂഞ്ഞാല്‍,ഓണ വില്ല്
എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി.
നര്‍ത്തകി ഹോസ്ദുര്‍ഗ്ഗിലെ ശോഭനാ നായര്‍, ചിത്രകാരന്‍ വിനോദ് അമ്പലത്തറ, എന്നിവര്‍ പൂക്കള മല്‍സരത്തിന് വിധികര്‍ത്താക്കളായി. വിഭവ സമൃദ്ധമായ ഓണ സദ്യ ഓണാഘോഷത്തെ മധുരതരമാക്കി.
ഓണം കളറാക്കി അമൃത കോളേജ്:വര്‍ണ്ണ പൊലിമയുടെ നിറവില്‍ നടത്തിയ ഓണാഘോഷം ശ്രദ്ധേയമായി
