ഭാര്യയേയുംഅമ്മായിഅമ്മയേയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

പയ്യന്നൂര്‍: ഭാര്യ വിവാഹമോചന കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെയും അമ്മായിഅമ്മയേയുംപെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ യുവാവ് മരിച്ചു. തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സ്വാമിമുക്കിലെ ഓട്ടോ ഡ്രൈവര്‍ കൊഴുമ്മല്‍ വരീക്കരയിലെ സി.വി. സനല്‍കുമാറാണ് (46)മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെ ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വെരീ ക്കരയിലെ പരേതനായ കോത്തിരി അച്യുതന്റെയും സി.വി. സുശീലയുടെയും മകനാണ്. ഭാര്യ : പി. പ്രജിഷ കൂക്കാനം (താല്‍ക്കാലിക അധ്യാപിക) .മക്കള്‍ : ഘനശ്യാം (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), നിദാസ (അഞ്ചാം തരം വിദ്യാര്‍ത്ഥിനി ) സഹോദരങ്ങള്‍: സി.വി. അനില്‍കുമാര്‍ ,സി.വി.സുനില്‍കുമാര്‍.ഞായറാഴ്ച രാത്രി 10 മണിയോടെയാണ് യുവാവ് ഓട്ടോയില്‍ മദ്യലഹരിയില്‍ കരിവെള്ളൂര്‍ കൂക്കാനത്തെ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ ഭാര്യവീട്ടിലെത്തി പ്രജിഷയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത് .തടയാന്‍ ചെന്ന മാതാവ്വലിയ വളപ്പില്‍ ഹൗസില്‍ പി. പത്മിനി (56) ക്കും സാരമായി പൊള്ളലേറ്റു. ഇരുവരും കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചുവെന്ന പ്രജിഷയുടെ പിതാവ് വി.വി. പ്രഭാകരന്റെ പരാതിയില്‍ സനില്‍ കുമാറിനെതിരെ പയ്യന്നൂര്‍ പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു.പ്രജിഷ വിവാഹമോചനത്തിനു ഭര്‍ത്താവിനെതിരെകേസ് കൊടുത്ത വിരോധത്തിലായിരുന്നു സംഭവം.പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ സനല്‍ കുമാറിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. തീപിടുത്തത്തില്‍ ഗൃഹനാഥനായപ്രഭാകരനും പൊള്ളലേറ്റിരുന്നു വീട്ടുസാധനങ്ങളും കത്തിനശിച്ചിരുന്നു. എങ്കിലും പ്രഭാകരനുംപേരകുട്ടികളും തലനാരിഴവ്യത്യാസത്തിലാണ് രക്ഷപ്പെട്ടത് .ഓടിയെത്തിയ നാട്ടുകാരാണ് പത്മിനിയെയും മകളെയും ആശുപത്രിയിലെത്തിച്ചത്. തീപൊള്ളലേറ്റ് തൊട്ടടുത്ത പറമ്പില്‍കുഴഞ്ഞുവീണ സനല്‍ കുമാറിനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

error: Content is protected !!