കാഞ്ഞങ്ങാട്: ജയില്‍ നിറക്കല്‍ സമരത്തിന്റെ ഭാഗമായി കര്‍ഷക കര്‍ഷക തൊഴിലാളി ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുന്നില്‍ സമരം നടത്തിയ സംഭവത്തില്‍ മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെ 500 ഓളം പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മുന്‍ എംഎല്‍എമാരായ സി എച്ച് കുഞ്ഞമ്പു, എം കുമാരന്‍, നേതാക്കളായ മണിമോഹന്‍, പി ജനാര്‍ദ്ദനന്‍, ടി കെ രാജന്‍, കാറ്റാടി കുമാരന്‍, ഏ ദാമോദരന്‍ തുടങ്ങി കണ്ടാലറിയാവുന്ന 500 ഓളം പേര്‍ക്കെതിരെയാണ് കേസ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് സംസ്ഥാനപാതയില്‍ പ്രകടനം നടത്തുകയും മുഖ്യതപാല്‍ ഓഫീസിനു മുന്നില്‍ കൂട്ടം കൂടി നിന്ന് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഓഫീസിനകത്തേക്ക് കയറുന്നത് തടയുകയും ചെയ്തു എന്നതിനാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
