കാഞ്ഞങ്ങാട്: ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ സ്ഥാപനങ്ങളെ മാറ്റിയ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍(സിഐടിയു) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധമാര്‍ച്ചും പൊതുയോഗവും നടത്തി. നിരവധി അംഗങ്ങള്‍ പങ്കെടുത്ത് കുന്നുമ്മലില്‍ നിന്ന് പ്രകടനമാരംഭിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ പ്രതിഷേധയോഗം യൂണിയന്‍ ജില്ല സെക്രട്ടറി കെ വി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ വി സഞ്ജയന്‍ അധ്യക്ഷനായി. കെ വി തങ്കമണി, സി വിജയന്‍, എം ജ്യോതിബസു, എ കെ ലക്ഷ്മണന്‍, കെ ജയകല എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എം മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു.
