പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. 7000 ലിറ്റര്‍ സ്പിരിറ്റുമായി ഒരാള്‍ പിടിയില്‍. പെരുമ്പ ദേശീയ പാതയില്‍ വെച്ചാണ് എക്‌സൈസ് സംഘം സ്പിരിറ്റ് പിടികൂടിയത്. പയ്യന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വൈശാഖിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. മംഗലാപുരത്ത് നിന്നും അടൂരിലേക്ക് കടത്തി പോകുകയായിരുന്ന കെ എ 09 എ 7095 നമ്പര്‍ ലോറിയില്‍ നിന്നാണ് 7000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചത്. 200 കന്നാസുകളിലാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരാനിരിക്കുന്ന ഓണക്കാലത്ത് വ്യാജമദ്യ നിര്‍മാണം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തോതില്‍ സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എക്‌സൈസ് വകുപ്പ് വ്യക്തമാക്കി
