പല്ലവം – ചിത്ര പ്രദര്‍ശനം കാഞ്ഞങ്ങാട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു

കാഞ്ഞങ്ങാട്: പിലിക്കോട്ചുഴലി മാധവന്‍ ഗുരുക്കള്‍ ചിത്രകലാ വിദ്യാലയം വിദ്യാര്‍ഥിനി പല്ലവിയുടെ ചിത്ര പ്രദര്‍ശനം
കാഞ്ഞങ്ങാട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു.നാടക പ്രവര്‍ത്തകന്‍ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .രവി പിലിക്കോട് അധ്യക്ഷനായി. പല്ലവി മറുപടി പ്രസംഗം നടത്തി. ചിത്രകാരന്‍ മോഹന്‍ ചന്ദ്രന്‍, പിലിക്കോട് ഫൈനാട്‌സ് സൊസൈറ്റി സെക്രട്ടറി ഭാസ്‌കരന്‍,രാഘവന്‍ കുളങ്ങര എന്നിവര്‍ ആശംസ പ്രസംഗം നടത്തി സംസാരിച്ചു. പ്രദര്‍ശനം 4 വരെ
നീണ്ടുനില്‍ക്കും.

 

error: Content is protected !!