പരപ്പ: കിനാനൂര്‍ – കരിന്തളം ഗ്രാമപഞ്ചായത്ത്, പരപ്പയില്‍ നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനു വേണ്ടി കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുന്‍ എംഎല്‍എ ഇ. ചന്ദ്രശേഖരന്റെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 80 ലക്ഷം രൂപ നിശ്ചയിച്ച് തയ്യാറാക്കിയ പ്ലാന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ബി ജയരാജന്‍, എംഎല്‍എ അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ എന്നിവര്‍ക്ക് കൈമാറി. അഞ്ചു മുറികളോടു കൂടിയ കെട്ടിടം, ബസ് കാത്തിരിപ്പുകാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം, ദീര്‍ഘദൂര ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, ബസ് കയറി വരുന്ന ഭാഗത്ത് യാഡ് നിര്‍മ്മാണം എന്നിവ ഉറപ്പുവരുത്തിയാണ് പുതിയ പ്ലാന്‍ തയ്യാറാ ക്കിയിരിക്കുന്നത്. ആയതിന് ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് നിര്‍മ്മാണ പ്രവര്‍ത്തി തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒക്ലാവ് കൃഷ്ണന്‍ ,റീന തോമസ് , പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പാറക്കോല്‍ രാജന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സുരേന്ദ്രന്‍ , സജിത്ത് കുമാര്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി എന്‍ ബാബു, സെറീന കെ പി ,മുഹമ്മദ് നൗഷാദ്, എംഎല്‍എയുടെ പി എ . പത്മനാഭന്‍ മാസ്റ്റര്‍ , മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍ പുഷ്പരാജന്‍,കയനി മോഹനന്‍ , എ ആര്‍ രാജു , സിജോ പി ജോസഫ് , സി വി മന്മഥന്‍ തുടങ്ങിയവര്‍ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എയോടൊപ്പം നിര്‍ദിഷ്ട ബസ്റ്റാന്‍ഡ് നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചു.
