എ കെ എസ് ടി യു കാഞ്ഞങ്ങാട് ഡി ഇ ഒ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി; എ.കെ. എസ് ടി യു സംസ്ഥാന സെക്രട്ടറി കെ പത്മനാഭന്‍ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അധ്യാപക സമൂഹം നേരിടുന്ന വിവിധ സേവന-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ കെ എസ്ടിയു) കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി ഇ ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പൊതുവിദ്യാഭ്യാസ മേഖലയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍ നിന്ന് കേന്ദ്ര _ കേരള സര്‍ക്കാറുകള്‍ പിന്മാറുക, വര്‍ഗ്ഗീയതയിലൂന്നിയ പി എം ശ്രീ കേരളത്തില്‍ നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക,
5 വര്‍ഷ തത്വം പാലിച്ച് 12-ാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക,
അധ്യാപക- വിദ്യാര്‍ത്ഥി അനുപാതം ശിശുജനന നിരക്കനുസരിച്ച് പുന:ക്രമീകരിച്ച്
അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക, വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക അന്തരീക്ഷവും ശക്തിപ്പെടുത്തുക, സര്‍വീസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, പ്രീ-പ്രൈമറി മുതല്‍
ഹയര്‍ സെക്കന്‍ഡറി വരെയുള്ള അധ്യാപകരുടെ വിവിധപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക , അനാദയകരമെന്ന പേരില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാതിരിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ധര്‍ണ്ണാ സമരം എ.കെ. എസ് ടി യു സംസ്ഥാന സെക്രട്ടറി
കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് രാജേഷ് ഓള്‍നടിയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവംഗം
വിനയന്‍ കല്ലത്ത്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം
സി കെ ബിജു രാജ്, സര്‍വ്വീസ് പെന്‍ഷണേഴ്സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ നായര്‍,
സുനില്‍കുമാര്‍ കരിച്ചേരി,
ടി എ അജയകുമാര്‍,
എ സജയന്‍,
കെ വിനോദ് കുമാര്‍,
എം.ടി രാജീവന്‍,
എ കെ സുപ്രഭ, കെ വി ഷീമ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെവി
ഒ പ്രതീഷ്, കെ ശിശുപാലന്‍ , കെ പി പ്രശാന്ത് കുമാര്‍,
എ സുനിത, കെ നയന കുമാരി, ജോജി മോള്‍,എം.രതീഷ്
, കെ ദിനേശ് കുമാര്‍,
പി വി ജഗദീശന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

error: Content is protected !!