കാസര്‍കോട്: സവര്‍ക്കര്‍ ചോദ്യ വിവാദത്തില്‍ അധ്യാപകനെതിരെ അന്വേഷണത്തിനും നടപടിക്കും ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീനെതിരെ കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിന് പുറത്ത് ബിജെപി ജില്ലാ നേതാക്കള്‍ പ്രതിഷേധിച്ചു. സമാധാനപരമായി പ്രതിഷേധിച്ച ബിജെപി നേതാക്കളെ അവഹേളിക്കാന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരും നേതാക്കളും രംഗത്ത് വന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, യുവമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡന്റ് അശ്വിന്‍ കൊല്ലാലായില്‍, സന്ദീപ് ഗട്ടി എന്നിവരെ ബലം പ്രയോഗിച്ച് പൊലീസ് ജീപ്പില്‍ കയറ്റിയതോടെ അശ്വിനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞു.
തുടര്‍ന്ന് കുമ്പള പോലീസ് സ്റ്റേഷനില്‍ ബിജെപി പ്രതിഷേധം തുടരുകയും ബിജെപി നേതാക്കളെ വിട്ടയക്കുകയും ചെയ്തു.
കുമ്പളയില്‍ നടന്ന പ്രതിഷേധ പരിപാടിക്ക്
മണ്ഡലം പ്രസിഡന്റ് വിക്രം പൈ, ഏരിയ പ്രസിഡന്റുമാരായ സുജിത് റൈ, ശിവപ്രസാദ് റൈ, രാധാകൃഷ്ണ മഡ്വ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രാജേഷ് ബംബ്രാണ, പഞ്ചായത്ത് ജനപ്രതിനിധികളായ അജിത് കുമാര്‍, കാഞ്ചാര, അമിത ആള്‍വ, ശാരദ എന്നിവര്‍ സംസാരിച്ചു.
ബദിയടുക്കയില്‍ നടന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡണ്ട് ഗോപാലകൃഷ്ണ എം. നേതൃത്വം നല്‍കി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രാമപ്പ മഞ്ചേശ്വരം, ബിജെപി ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റും ബിജെപി ജില്ലാ സെക്രട്ടറിയുമായ അശ്വിനി കെഎം, മണ്ഡലം സെക്രട്ടറി അവിനാഷ് റായ് ബ്ലോക്ക് പഞ്ചായത്ത് അംഗവും ബദിയടുക്ക വെസ്റ്റ് കമ്മിറ്റി പ്രസിഡന്റുമായ മഹേഷ് വളക്കുഞ്ച, ഉള്‍പ്പെടെയുള്ള നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.
