പെരിയ :ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമുള്ള പൗരന്മാരും വിദ്യാസമ്പന്നരായ തലമുറയും ആണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി. നിലവില്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് കാതലായ മാറ്റം ആവശ്യമാണെന്നും ഉച്ചഭക്ഷണത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് കേന്ദ്ര -സംസ്ഥാന ഗവര്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.കിലയുടെ നേതൃത്വത്തില്‍ പെരിയയില്‍ നടന്ന പി. എം പോഷന്‍ പബ്ലിക്ക് ഹിയറിങ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിന് പി. എം. പോഷന്‍ ഫെസിലിറ്റേറ്റര്‍ സതീശന്‍ പരക്കാട്ടില്‍ സ്വാഗതം പറഞ്ഞു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത. കെ. അദ്യക്ഷത വഹിച്ചു. ഉത്ഘാടനതിന്നു ശേഷം തിരഞ്ഞെടുത്ത 5സ്‌കൂളുകളിലെ ഓഡിറ്റര്‍മാര്‍ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത. സി. കെ. അജനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. തുളസി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. വി. രാഘവന്‍, എ. വി. മിനി, മെമ്പര്‍മാരായ ലീല. കെ. സുമിത, ബേക്കല്‍ എ ഇ ഒ മുഹമ്മദ് അലി, ഉഷ എന്‍ എഫ് എസ്, ഡോ. രമേശ്, ഡോ.അനില്‍കുമാര്‍, അശോകന്‍, മണികണ്ഠന്‍, വത്സരാജ്. പി. വി എന്നിവര്‍ സംസാരിച്ചു. പി. എം. പോഷന്‍ ഫെസിലിറ്റേറ്റര്‍ ദാമോദരന്‍. വി. നന്ദി രേഖപ്പെടുത്തി.
