പ്ലാന്‍ ഫണ്ട് വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സര്‍ക്കാരിനെതിരെഎല്‍. ഡി. എഫ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി അജാനൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു; സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ. വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സര്‍ക്കാര്‍ നയത്തിനെതിരെ എല്‍.ഡി.എഫ് അ ജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അജാനൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വെള്ളിക്കോത്ത് ടൗണ്‍ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അധികാരത്തിലേറി കേവലം മാസങ്ങള്‍ പിന്നിട്ട യു.ഡി.എഫ് സര്‍ക്കാര്‍ ജനദ്രോഹ നടപടികളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഐ.എന്‍.എല്‍ നേതാവ് കെ. സി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കറ്റ് കെ. രാജ്‌മോഹന്‍, ജെ.ഡി.എസ് നേതാവ് ദിലീപ് മേടയില്‍, കേരള കോണ്‍ഗ്രസ് ബി . നേതാവ് ഷാജി മാവുങ്കാല്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി, ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷന്‍ മെമ്പര്‍ കെ. സബീഷ്, സി.പി.ഐ നേതാവ് ഗംഗാധരന്‍ പള്ളിക്കാപ്പില്‍, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാറ്റാടി കുമാരന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!