മൂലക്കണ്ടം അജേഷ് ചികിത്സ കാരുണ്യ സംഗീത യാത്രയില്‍ നിന്നും സ്വരൂപിച്ച തുക കൈമാറി; ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ.വി.ജയരാജന്‍ ചികില്‍സ കമ്മിറ്റി ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസിക്ക് സാന്ത്വന തുക കൈമാറി

കാഞ്ഞങ്ങാട് : മുരളീരവം ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തില്‍ മൂലക്കണ്ടം സ്വദേശിയായ അജേഷിന്റ ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി നടത്തിയ കാരുണ്യസംഗീത യാത്രയില്‍ നിന്നും സ്വരൂപിച്ച സാന്ത്വന സംഖ്യ ചികിത്സ കമ്മിറ്റിക്ക് കൈമാറി

ഗായകരായ പവിത്രന്‍ അരയി, അശോകന്‍ കാഞ്ഞങ്ങാട്, ഷിജു പണിക്കര്‍, ബാലകൃഷ്ണന്‍ വെള്ളിക്കോത്ത്, പല്ലവ നാരായണന്‍, സജിത്ത് കാഞ്ഞങ്ങാട്, രശ്മി സുരേഷ്, സുമി കാഞ്ഞങ്ങാട്, രാമചന്ദ്രന്‍ പി തുടങ്ങിയവരാണ് കാരുണ്യസംഗീത യാത്രയ്ക്ക് നേതൃത്വം നല്‍കിയത്
കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹോസ്ദുര്‍ഗ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഇ.വി.ജയരാജന്‍ ചികിത്സ കമ്മിറ്റി ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി തുളസിക്ക് സാന്ത്വന തുക കൈമാറി

ചികിത്സ കമ്മിറ്റി കണ്‍വീനര്‍ എം ഷിജി, ട്രഷറര്‍ മനോജ് പികെ തുടങ്ങിയവര്‍ സംസാരിച്ചു.
കോ ഓര്‍ഡിനേറ്റര്‍ ഗദ്ധാഫി മൂലക്കണ്ടം നന്ദി പറഞ്ഞു.

 

error: Content is protected !!