കാഞ്ഞങ്ങാട്: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ എസ് ടി എ) കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്യത്തില്‍ ട്വിങ്കിള്‍ ശില്പശാല സംഘടിപ്പിച്ചു. മേലാങ്കോട്ട് എസി കണ്ണന് നായര്‍ സ്മാരക ഗവ:യുപി സ്കൂള്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്തു. ഡോ: പി കെ ജയരാജ് ക്ലാസെടുത്തു. .ജില്ലാ പ്രസിഡന്റ് കെ വി സുജാത അധ്യക്ഷയായിരുന്നു. കെ എസ് ടി എ സംസ്ഥാന കമ്മറ്റിയംഗം എന്‍ കെ ലസിത, സ്കൂള്‍ ഹെഡ്മാസ്റ്റര് അനൂപ് കുമാര്‍ കല്ലത്ത്, എം സുനില്‍കുമാര്‍, കെ ലളിത എന്നിവര്‍ സംസാരിച്ചു.
ജില്ലാ ട്രഷറര്‍ കെ വി രാജേഷ് സ്വാഗതവും അക്കാദമിക്ക് കമ്മറ്റി കണ്‍വീനര്‍ എം രമേശന് നന്ദിയും പറഞ്ഞു.
മൂന്ന് ,നാല് ക്ലാസുകളിലെ ഇംഗ്ലീഷ് അധ്യയനം മെച്ചപ്പെടുത്തുന്നതിനായി കെ എസ് ടി എ സംസ്ഥാന തലത്തില്‍
ഏറ്റെടുത്തു നടത്തുന്ന അക്കാദമിക മുന്നേറ്റ പരിപാടിയാണ് ട്വിങ്കിള്‍.
ജില്ലയിലെ 50 ഓളം വിദ്യാലയങ്ങളില്‍ ഈ വര്‍ഷം
പദ്ധതി നടപ്പാക്കും.
