കാഞ്ഞങ്ങാട്:കേരളത്തിലെ കരുത്തുറ്റ അധ്യാപക സംഘടനയായ കെ എസ് ടി എ കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അധ്യാപക മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക,പി എഫ് ആര് ഡി എ നിയമം പിന്‍വലിച്ച് പഴയ പെന്ഷന് പദ്ധതി നടപ്പിലാക്കുക,അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക,മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിച്ച് ഓണ്‍ലൈന്‍ വഴിയുള്ള പൊതു സ്ഥലം മാറ്റം ഉടന്‍ നടത്തുക,
പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കുക, ക്ഷാമബത്ത കുടിശിക അനുവദിച്ച ഉത്തരവ് നടപ്പിലാക്കുക,സ്കൂള്‍ പോഷകാഹാര പദ്ധതിക്കുള്ള തുക വര്‍ദ്ധിപ്പിക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭം നടന്നത്. കാഞ്ഞങ്ങാട് സ്വതന്ത്ര സമര സ്മൃതി മണ്ഡപത്തിന് സമീപത്ത് നിന്ന് അധ്യാപക മാര്‍ച്ചും നോര്‍ത്ത് കോട്ടച്ചേരിയില്‍ ധര്‍ണ്ണയും നടന്നു.കല്യാശേരി എംഎല്‍എ എം വിജിന് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് കെ വി സുജാത അധ്യക്ഷത വഹിച്ചു .കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ആര് കെ ബിനു ,സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ ഹരിദാസ്, സംസ്ഥാന സമിതിയംഗം എന്‍ കെ ലസിത എന്നിവര്‍ സംസാരിച്ചു.ജില്ല സെക്രട്ടറി ടി പ്രകാശന് സ്വാഗതവും പറഞ്ഞു. ജില്ലാ ട്രഷറര്‍ കെ വി രാജേഷ് നന്ദി പറഞ്ഞു.
പി ശ്രീകല, എം സുനില്‍കുമാര്‍, കെ ജി പ്രതീശ്, കെ ലളിത, ഇ വിനോദ് കുമാര്‍, എം രമേശന് , എം രാജേഷ്, വി കെ റീന എന്നിവര്‍ പ്രകടനത്തിന് നേതൃത്വംനല്കി.ജില്ലയിലെ 500 ഓളം വിദ്യാലയങ്ങളില്‍ നിന്നായി രണ്ടായിരത്തോളം അധ്യാപകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
